മഹാമാന്ത്രികന്‍ തേവലശേരി നമ്പി (Audio Book)

 


മഹാമാന്ത്രികന്‍ തേവലശേരി നമ്പി
 (Audio Book)
By Vinod Narayanan
Price Rs: 99


ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും.അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില്‍ പ്രചരിച്ചിരുന്ന നിറപകിട്ടാര്‍ന്ന കഥകളില്‍ യക്ഷിയോടും ഗന്ധര്‍വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്‍മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്കന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്‍ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്‍വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്‍റെ മന്ത്രവടിക്ക് മുമ്പില്‍ അടക്കിനിര്‍ത്തിയ ആ അസാധാരണ മനുഷ്യന്‍റെ മഹാമാന്ത്രിക കഥകളാണ് ഈ ഓഡിയോ പുസ്തകത്തിലൂടെ പറയുന്നത് 


മലയാളത്തില്‍ ഇപ്പോള്‍ പൊതുവെ വ്യാപകമായിട്ടില്ലാത്ത ഒന്നാണ് ഓഡിയോ ബുക്കുകള്‍. പക്ഷേ വിദേശരാജ്യങ്ങളില്‍ ഓഡിയോ ബുക്കുകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഓഡിയോ ബുക്കുകള്‍ ആഗോള ഓഡിയോ ബുക്സ് വിതരണ ശൃംഘലകളില്‍ ലഭ്യമാണ്. ഞങ്ങളുടെ ഈ സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് ഓഡിയോ ബുക്ക് സ്വന്തമാക്കാം. ഓഡിയോ ബുക്കിന്‍റെ ട്രെയിലര്‍ ഇവിടെ ലഭ്യമാണ്. പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേയ്മെന്‍റ് ചെയ്താലുടന്‍ തന്നെ ഇന്‍സ്റ്റന്‍റായി ഓഡിയോ ഫയല്‍ ലഭിക്കുന്നതാണ്.