മണിമേഖല (Audio Book) വിനോദ് നാരായണന്‍

 

മണിമേഖല (Audio Book)  

Written and narrated by 

വിനോദ് നാരായണന്‍



ഇളങ്കോ അടികള്‍ എഴുതിയ ചിലപ്പതികാരത്തിന്‍റെ രണ്ടാം ഭാഗമാണ് മണിമേഖല. ഈ തമിഴ് കാവ്യം എഴുതിയത് കുലവാണികന്‍ ചീത്തലൈ ചാത്തനാരാണ്. ചിലപ്പതികാരം പോലെ തന്നെ ഒരു സംഘകാല കൃതിയാണ് ഇതും. ചിലപ്പതികാരത്തിലെ നായകനായ കോവലന്‍റേയും കാമുകിയായ മാധവിയുടേയും മകളാണ് മണിമേഖല. ബുദ്ധമതത്തിന്‍റെ പ്രകടമായ സ്വാധീനം ഈ കൃതിയില്‍ വ്യക്തമായി കാണാം. എഡി രണ്ടാം നൂറ്റാണ്ടിലാണ് ഈ കൃതിയുടെ ജനനം. ബിസി നാലാം നൂറ്റാണ്ടാണ് ശ്രീ ബുദ്ധന്‍റെ ജീവിതകാലം. അതിനുശേഷം ബുദ്ധമതം ദക്ഷിണേന്ത്യയിലേക്ക് പടരാന്‍ തുടങ്ങിയ കാലമാണ് സംഘകാലം. ആദ്യകാല സംഘകൃതികള്‍ ദ്രാവിഡമതത്തിന്‍റെ സവിശേഷതകളെ എടുത്തു പറഞ്ഞിരുന്നു. പില്‍ക്കാലത്ത് അത് ബുദ്ധമത തത്വങ്ങളെ പുല്‍കുന്നതും കാണാം.

This audio book also available on barnes and noble, Google play books, Kobo, Audio books, Libro, Storytell, 

മലയാളത്തില്‍ ഇപ്പോള്‍ പൊതുവെ വ്യാപകമായിട്ടില്ലാത്ത ഒന്നാണ് ഓഡിയോ ബുക്കുകള്‍. പക്ഷേ വിദേശരാജ്യങ്ങളില്‍ ഓഡിയോ ബുക്കുകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഉണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഓഡിയോ ബുക്കുകള്‍ ആഗോള ഓഡിയോ ബുക്സ് വിതരണ ശൃംഘലകളില്‍ ലഭ്യമാണ്. ഞങ്ങളുടെ ഈ സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് ഓഡിയോ ബുക്ക് സ്വന്തമാക്കാം. ഓഡിയോ ബുക്കിന്‍റെ ട്രെയിലര്‍ ഇവിടെ ലഭ്യമാണ്. പേയ്മെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേയ്മെന്‍റ് ചെയ്താലുടന്‍ തന്നെ ഇന്‍സ്റ്റന്‍റായി ഓഡിയോ ഫയല്‍ ലഭിക്കുന്നതാണ്. അത് മൊബൈലിലും ലാപ്ടോപ്പിലും എല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ഫയല്‍ ആണ്. 

മണിമേഖലയുടെ ഓഡിയോ ബുക്ക് ട്രെയിലര്‍ കേള്‍ക്കാം